IndiaNews

കര്‍ണാടകയെ പിടിച്ചു കുലുക്കി വീണ്ടും ഓഡിയോ ക്ലിപ്പ് വിവാദം; ദേവഗൗഡ ഉടന്‍ മരിക്കുമെന്ന് പറയുന്ന ശബ്ദരേഖ പുറത്ത്

 

ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ പുതിയ ഓഡിയോ ക്ലിപ്പ് വിവാദം. ദേവഗൗഡ ഉടന്‍ മരിക്കുമെന്നും ജെഡിഎസ് ചരിത്രമാകുമെന്നും ബിജെപി എംഎല്‍എ പ്രീതം ഗൗഡ പറയുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒരു ജെഡിഎസ് എംഎല്‍എയുടെ മകനുമായി നടത്തിയ സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗാണ് ഇത്. മുഖ്യമന്ത്രിയായ കുമാരസ്വാമിയെയും പിതാവും മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡയെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള വാക്കുകളാണ് ബിജെപി എംഎല്‍എ പറയുന്നത്.

ബിജെപി സംസ്ഥാന നേതാവായ യെദിയൂരപ്പയുമായി ചേര്‍ന്നാണ് പ്രീതം ഗൗഡ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നാണ് എച്ച്.ഡി.കുമാരസ്വാമി ആരോപിക്കുന്നത്. മാധ്യങ്ങള്‍ ഈ ശബ്ദരേഖ പുറത്തു വിട്ടു. ഇതോടെ ഹസനിലുള്ള പ്രീതം ഗൗഡയുടെ വീടിനു നേര്‍ക്ക് ജെഡിഎസ് പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. തന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്താനാണ് ജെഡിഎസ് ശ്രമിച്ചതെന്ന് പ്രീതം ഗൗഡ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button