ബംഗളൂരു : ആസാമിലെ ബോഗീബീല്‍ പാലത്തിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതില്‍ നിരസം പ്രകടിപ്പിച്ച് മുന്‍ പ്രധാനമന്ത്രി എച്ച. ഡി ദേവഗൗഡ. 1997 ല്‍ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ബോഗീബീല്‍ റെയില്‍റോഡ് പാലത്തിന്റെ കല്ലിടല്‍ കര്‍മ്മം നടത്തിയത്.
100 കോടി രൂപയും പദ്ധതിക്കായി അന്നത്തെ മന്ത്രിസഭ അനുവദിച്ചിരുന്നു. ബ്രഹ്മപുത്രാ നദിയ്ക്ക് കുറൂകേ 4.94കിലോമീറ്റര്‍ നീളമുള്ള ഈ പാലം ഇന്നലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി തുറന്നുകൊടുത്തത്. താങ്കള്‍ക്ക് ക്ഷണം ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് ‘അയ്യോ, രാമാ.. എന്നെയൊക്കെ ആര് ഓര്‍ക്കാനാണ്’ എന്നായിരുന്നു ദേവഗൗഡയുടെ മറുപടി.
പദ്ധതി പൂര്‍ത്തികരിക്കാന്‍ കാലതാമസം വന്നുവെന്ന് സമ്മതിച്ച അദ്ദേഹം ഹസന്‍-മൈസൂരു പ്രൊജക്ട് അടക്കം പല പദ്ധതികളും താന്‍ വേഗത്തില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നു അവകാശപ്പെട്ടു. 2002ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് ആണ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
Post Your Comments