KeralaLatest News

ആലുവയില്‍  കൊല്ലപ്പെട്ട യുവതി ധരിച്ചിരിക്കുന്നത് മുട്ടിന് താഴെ ഇറക്കമുള്ള പാന്റും ചുരിദാര്‍ ടോപ്പും

കൊലയാളിയെ കണ്ടെത്താന്‍ പൊലീസ്

ആലുവ: ആലുവയില്‍ കല്ലില്‍ താഴ്ത്തിയ മൃതദേഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച രാത്രിയിലാണ് യൂസികോളേജിന് സമീപമുള്ള കുളിക്കടവില്‍ തൂണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 35 വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന യുവതിയെ കൊല ചെയ്ത ശേഷം കുളിക്കടവില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് അനുമാനം. വായില്‍ തുണിതിരുകിയാണ് കൊലയെന്നാണ് സംശയം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ യഥാര്‍ത്ഥ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂ.

മുട്ടിന് താഴെ ഇറക്കമുള്ള പാന്റും ചുരിദാര്‍ ടോപ്പുമാണ് വേഷം. കാല് മടക്കിയ ശേഷം മൃതദ്ദേഹം പുതപ്പ് കൊണ്ട് പൊതിഞ്ഞ് പുറമേ കയര്‍കൊണ്ട് വരിഞ്ഞുമുറുക്കിയനിലയിലാണ്. ചീര്‍ത്തിട്ടിട്ടുള്ള മൃതദ്ദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. യുവതിയെ കൊലപ്പെടുത്തി തുണിയില്‍പ്പൊതിഞ്ഞ് മൃതശരീരം കല്ലുകെട്ടി താഴ്തിയിരിക്കാം എന്നും കെട്ട് വിട്ടതിനെത്തുടര്‍ന്ന് മൃതദ്ദേഹം ഒഴുകിയെത്തിയതാവാമെന്നുമാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

യുവതിയെ തിരിച്ചറിയാന്‍ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. കാണാതായ യുവതികളെ കുറിച്ച് വിവരങ്ങള്‍ തേടുകയാണ് പൊലീസ്. ഇതരസംസ്ഥാനക്കാരാകും കൊല്ലപ്പെട്ടതെന്ന നിഗമനത്തിലും അന്വേഷണം തുടങ്ങി. വായില്‍ തിരുകിയ തുണിയും കല്ലും കയറും പൊലീസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്. കല്ലിന്റെ സ്വാഭാവം മനസ്സിലാക്കി കൊലപാതകം എവിടെ നടന്നുവെന്ന് തിരിച്ചറിയാനാണ് ശ്രമം. കല്ലുള്‍പ്പെടെ കെട്ടിയ മൃതദേഹം കുളിക്കടവില്‍ കൊണ്ട് ചെന്നിടാനാണ് കൂടുതല്‍ സാധ്യത. സമീപ പ്രദേശത്തെ സിസിടിവിയും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇന്നലെ വൈകിട്ട് 7 മണിയോടടുത്ത് വിന്‍സിഷ്യന്‍ സെമിനാരിക്ക് പിന്നിലെ കുളിക്കടവിലാണ് മൃതദ്ദേഹം കാണപ്പെട്ടത്. സെമിനാരിയിലെ അന്തേവാസികളില്‍ ഏതാനും പേര്‍ കുളിക്കാനെത്തിയപ്പോള്‍ തുണിക്കെട്ട് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സൂക്ഷമ നിരീക്ഷണം നടത്തിയപ്പോള്‍ തുണിക്കെട്ടിനുള്ളില്‍ നിന്നും കൈപുറത്തുകണ്ടു. തുടര്‍ന്ന് സെമിനാരിയില്‍ നിന്നും ആലുവ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button