Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

പോലീസ് വിമാനത്തവളത്തില്‍ തടഞ്ഞ സംഭവം: അഖിലേഷ് യാദവിന്റെ പ്രതികരണം ഇങ്ങനെ

ബി ജെ പി യുടെ ഏകാധിപത്യസ്വഭാവമാണ് സംഭവം വ്യക്തമാക്കുന്നതെന്ന് മായാവതി പ്രതികരിച്ചു

ലക്നൗ : അലഹബാദ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്റെ ഉദ്ഘാടനച്ചടങ്ങിന് പുറപ്പെടുന്നതിനായി വിമാനത്താവളത്തിലെത്തിയെ തന്നെ യു.പി പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സംഭവത്തിനു പിന്നില്‍ ബിജെപി സര്‍ക്കാര്‍ ആണെന്നാണ് അഖിലേഷ് ആരോപിച്ചു. എസ്.പി-ബി.എസ.്പി സഖ്യത്തില്‍ വിറളിപിടിച്ച ബി ജെ പി യുടെ പരാജയഭീതിയാണ് നടപടിക്ക് പിന്നിലെന്നും അഖിലേഷ് പറഞ്ഞു.

അഖിലേഷ് വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിനു മുമ്പും വിമാനത്തില്‍ കയറുന്നതിനു മുമ്പും യു.പി പോലീസ് അദ്ദേഹത്തെ തടഞ്ഞിരുന്നു. എ ബി വി പിയെ പരാജയപ്പെടുത്തി സമാജ് വാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥിസംഘടനയായ സമാജ് വാദി ഛാത്രസഭയാണ് അലഹബാദ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. യൂണിയന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ അഖിലേഷിനെ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.

വിദ്യാര്‍ഥി യൂണിയന്‍ പരിപാടി പോലും അസഹിഷ്ണുതയോടെ കാണുന്ന യോഗി ആദിത്യനാഥും ബി ജെ പിയും പരാജയഭീതിയിലാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ബി ജെ പി യുടെ ഏകാധിപത്യസ്വഭാവമാണ് സംഭവം വ്യക്തമാക്കുന്നതെന്ന് എസ് പിയുെടെ സഖ്യകക്ഷിയായ മായാവതി പ്രതികരിച്ചു. കൂടാതെ സംഭവത്തില്‍ വിധാന്‍ സഭയിലും വിധാന്‍ പരിഷത്തിലും വലിയ പ്രതിഷേധമുണ്ടായി.

അതേസമയം സര്‍വകലാശാല ക്യാമ്പസില്‍ അക്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അഖിലേഷിനെ തടഞ്ഞതെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button