![](/wp-content/uploads/2019/02/mohanlal-vinayan-kalabhavan-mani-16-1458130041.jpg)
മലയാള സിനിമയുടെ പ്രതിസന്ധി കാലത്തെ പിന്നിലേക്ക് നടത്തി കൊണ്ട് ഇതാ ഒരു സന്തോഷ വാര്‍ത്ത. മോഹന്‍ലാലിനെ നായകനാക്കി കൊണ്ട് സംവിധായകന്‍ വിനയന്‍ സിനിമയെടുക്കുന്നു. താരവുമൊന്നിച്ചിള്ള ചിത്രം തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച വിനയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് ലാലേട്ടനുമൊന്നിച്ച് വിനയന്‍ ചിത്രമെടുക്കുന്നത്.
മോഹന്‍ലാലുമായി വളരെ പോസിറ്റീവായ ചര്‍ച്ച നടന്നതായി പറഞ്ഞാണ് വിനയന്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്. നിലവില്‍ മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ പണികള്‍ തീര്‍ത്ത ശേഷമായിരിക്കും ലാലുമായി ഒന്നിക്കുകയെന്ന് വിനയന്‍ പറഞ്ഞു. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹത്തായ ചിത്രമെടുക്കാനാണ് പദ്ധതിയെന്ന് സൂചിപ്പിച്ച എല്ലാവരുടെയും പിന്തുണയും പ്രതീക്ഷിക്കുന്നതായും കുറിച്ചു.
Post Your Comments