കൊച്ചി: ഓട്ടേകോലിലും ടിക്കെറ്റുടുത്ത് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്നു. കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ് ഓട്ടോറിക്ഷകളിലാണ് ഇതി്‌നുള്ള സൗകര്യമൊരുങ്ങുന്നത്. കെഎംആര്‍എല്‍, പോലീസ്, മോട്ടോര്‍വാഹന വകുപ്പ്, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ നടന്ന് ഉന്നതതല യോഗത്തിലാണ് തീരുമാനം.
300 ഓട്ടോറഇക്ഷകളെ സര്‍വീനസിന്റെ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നത്. അതേസമയം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 38 ഇ-ഓട്ടോകളാണ് സര്‍വീസ് നടത്തുക. സുതാര്യമായ നടത്തിപ്പിന് ടിക്കറ്റ് നല്‍കുന്നത് ഗുണംചെയ്യുമെന്നും ടിക്കറ്റ് യാത്രക്കാര്‍ ചോദിച്ചുവാങ്ങണമെന്നും കെഎംആര്‍എല്‍ എംഡി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു.
അതേസമം ടിക്കറ്റ് വച്ചുള്ള സര്‍വീസുകളുടെ സ്റ്റോപില്‍ ഇതുവരെ തീരുമാനമായിട്ടില്ല. യാത്രകാര്‍ക്ക് കയറാന്‍ സാധിക്കുന്ന ഇടങ്ങള്‍ നിര്‍ണയിക്കാന്‍ കെഎംആര്‍എല്‍, പോലീസ്, ഓട്ടോ ഡ്രൈവേഴ്സ് സൊസൈറ്റി എന്നിവയുടെ സംയുക്ത പരിശോധനകള്‍ നടത്തും.
ഫീഡര്‍ ഓട്ടോറിക്ഷകളുടെ യാത്രാനിരക്കും നടത്തിപ്പും യോഗത്തില്‍ ചര്‍ച്ചയായി. ഫീഡര്‍ ഓട്ടോകളില്‍ ആദ്യ രണ്ടു കിലോമീറ്ററിന് മിനിമം ചാര്‍ജ് 10 രൂപയാക്കി നിജപ്പെടുത്തി. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും അഞ്ചു രൂപ അധികമായി നല്‍കണം. അതേസമയം അമിതതുക യ്ത്രക്കാരില്‍ നിന്ന് ഈടാക്കില്ലെന്ന് ഡ്രൈവേഴ്സ് യൂണിയന്‍ വ്യക്തമാക്കി.
Post Your Comments