Latest NewsIndia

എംഎല്‍എ രാജേന്ദ്രനെതിരെ വില്ലേജ് ഓഫീസറുടെ നോട്ടീസ്

കഴിഞ്ഞവ ദിവസം എംഎല്‍എയുടെ വീടിന് സമീപത്തുള്ള ഭൂമിയില്‍ മണ്ണിട്ട് നികുത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് സബ് കളക്ടര്‍ രേണുരാജ് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു

തൊടുപുഴ: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്.  ഈ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ നിലവില്ലെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. രാജേന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്നത് കെ.എസ്.ഇ.ബി. ഭൂമിയിലാണെന്ന ആരോപണം നിലനില്‍ക്കെയാണ് ഭൂമിയുടെ രേഖകളില്ലെന്ന് കാണിച്ച് മൂന്നാര്‍ വില്ലേജ് ഓഫീസര്‍ ദേവികുളം സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

കഴിഞ്ഞവ ദിവസം എംഎല്‍എയുടെ വീടിന് സമീപത്തുള്ള ഭൂമിയില്‍ മണ്ണിട്ട് നികുത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് സബ് കളക്ടര്‍ രേണുരാജ് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഇതു സംബന്ധിച്ച് വില്ലേജ് ഓഫീസറോടും രേണു രാജ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ടിലാണ് എം.എല്‍.എയുടെ വീടിന് സമീപത്തുനിന്ന് മണ്ണെടുപ്പ് നടത്തിയ ഭൂമി കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ഇത് സി.പി.എം. നേതാവ് ലക്ഷ്മണന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണെന്നാണ് നേരത്തേ ഉയര്‍ന്നിരുന്ന അവകാശവാദം. ഇതിനിടെയാണ് വില്ലേജ് ഓഫീസിറിന്റെ റിപ്പോര്‍ട്ട്. എം.എല്‍.എയുടെ വീടിരിക്കുന്ന സ്ഥലം കെ.എസ്.ഇ.ബി. ഉടമസ്ഥതയിലുള്ളതാണെന്ന് സംശയമുണ്ടെന്നാണ് വില്ലേജ് ഓഫീസറുടെ അന്വേഷണറിപ്പോര്‍ട്ട്.

എം.എല്‍.എയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശം നേരത്തെ പഴയ കെ.ഡി.എച്ച്. വില്ലേജ് ഓഫീസിന് കീഴിലായിരുന്നു. പിന്നീടാണ് മൂന്നാര്‍ വില്ലേജ് നിലവില്‍വന്നതും ഈ ഭൂമി ഇതിന്റെ കീഴിലാക്കിയതും. എന്നാല്‍ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ വില്ലേജില്‍ ഇല്ലെന്നാണ് വില്ലേജ് ഓഫീസറുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button