ഇരുചക്ര വാഹന കയറ്റുമതിയിൽ വൻ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ കമ്പനികള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ ടൂ വീലര്‍ കയറ്റുമതി 19 .49 ശതമാനം വര്‍ദ്ധിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്റ്ററേഴ്‌സ് [സിയാം ] പുറത്തുവിട്ട കണക്കുകൾ ചൂണ്ടികാട്ടുന്നു.
27 .60 ലക്ഷം ഇരു ചക്ര വാഹനങ്ങള്‍ ഇക്കാലയളവില്‍ കയറ്റി അയച്ചത്. 23 .09 ലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞ വർഷത്ത കണക്ക്. ആഫ്രിക്കയിലേക്കും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുമായിരുന്നു പ്രധാനമായും കയറ്റുമതി നടന്നത്. മൊത്തം കയറ്റുമതിയില്‍ 24 . 12 ലക്ഷവും ബൈക്കുകളായിരുന്നു. 1332,197 സ്‌കൂട്ടറുകളും 14,938 മോപ്പഡുകളും പത്തു മാസത്തിനിടയില്‍ കയറ്റി അയച്ചു.
ബജാജ് ആണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ കയറ്റി അയച്ചത്.14 .50 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തു 24 .87 ശതമാനം വളര്‍ച്ച ബജാജ് നേടി.അഞ്ചു ലക്ഷത്തിലധികം വാഹനങ്ങള്‍ കയറ്റി അയച്ച ടി വി എസ് ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.
Post Your Comments