സോഷ്യല്‍ മീഡിയ അധിഷേപത്തിന്റെ പേരില്‍ ടിക്ക് ടോക്കില്‍ നിന്നും എന്നെന്നേക്കുമായി വിട പറഞ്ഞ് ഒരു പെണ്‍കുട്ടി. താനൊരു വൃക്ക രോഗിയാണ്… ഡയാലിലിസിസിന് തെളിവ് നിരത്താന്‍ ആവശ്യപ്പെട്ടവരോട് കണ്ണീരോടെയാണ് ആ പെണ്‍കുട്ടി മറുപടി പറഞ്ഞത്. ടിക് ടോക്കില്‍ സജീവമായിരുന്ന പെണ്‍കുട്ടി നിരവധി വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടി തന്റെ വേദനയില്‍ നിന്നും രക്ഷപ്പെടാനുള്ള ഉപാധിയായിട്ടാണ് ടിക് ടോക്കിനെ കണ്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടു. പരിഹാസങ്ങളും ആക്ഷേപങ്ങളും പരിധിവിട്ടതോടെ പെണ്‍കുട്ടി ടിക്ക് ടോക്കില്‍ നിന്നും വിട പറയുകയായിരുന്നു. ഇനി ടിക്ടോക് വിഡിയോകള്‍ ചെയ്യില്ല. പക്ഷേ താനൊരു വൃക്ക രോഗിയാണെന്ന് കള്ളം പറഞ്ഞതാണെന്ന് ചിലര്‍ പറയുന്നു. ദേ ഇത് കാണൂ. ഇന്നും ഡയാലിസിസ് കഴിഞ്ഞ് വന്നതേയൂള്ളൂവെന്നും പെണ്‍കുട്ടി പറഞ്ഞു. രോഗിയാണെന്നതിനുള്ള തെളിവ് ആവശ്യപ്പെടുന്നത് വരെ അധിക്ഷേപങ്ങള്‍ നീണ്ടതോടെയാണ് ഡയാലിസിസ് ചെയ്തശേഷമുള്ള വിഡിയോയും പങ്കുവെച്ച് പെണ്‍കുട്ടി ടിക് ടോകില്‍ നിന്നും പുറത്തു പോയത്.
Post Your Comments