അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിക്ക് നേരെ ലൈംഗികാതിക്രമം. പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിപുരയില്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. കായിക വകുപ്പ് മന്ത്രി മനോജ് കാന്തി ദേബാണ് വനിതാ മന്ത്രി സന്ദന ചക്മയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് മന്ത്രിക്കെതിരെ പ്രതിഷേധം ആളിപ്പടരുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറര്‍ ദേബും വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തുന്നതിനിടെ വേദിയുടെ വശത്തേക്കായി മാറി നിന്ന മനോജ് ദേബ് വനിതാ മന്ത്രിയുടെ ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നു. മനോജ് ദേബിന്റെ പെരുമാറ്റത്തെ സന്ദന ചക്മ എതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വേദിയില്‍ ഒരു തിരക്കുമില്ലായിരുന്നിട്ടും കായിക മന്ത്രി ബോധപൂര്‍വ്വമാണ് ഇവരെ കടന്നു പിടിക്കുകയായിരുന്നു.
വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയ കായിക മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ദാര്‍ രംഗത്തെത്തി. സംഭവത്തില്‍ വനിതാ മന്ത്രി ഇതുവരെ പരാതി നല്‍കിയിട്ടില്ലയെന്നാണ് വിവരം.
Post Your Comments