തൃശൂര്‍: ദുര്‍ബല ഹൃദയമുളള തന്നെ പോലെ ഒരാള്‍ക്ക് പറ്റിയ പണിയല്ല രാഷ്ട്രീയമെന്നും ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും എഴുത്തുകാരി സാറാ ജോസഫ്. ജയിക്കുമെന്ന ഒരു പ്രതീക്ഷയുമില്ലാതെയാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും, പ്രചാരണസമയത്ത് നിരവധി ആളുകളുടെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ടറിയാന്‍ സാധിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്. എഎപി കേരളത്തില്‍ വേരുറപ്പിച്ചു തുടങ്ങിയ കാലത്ത് പുതിയ ഒരു ബദല്‍ എന്ന സാധ്യത തേടിയാണ് മത്സരത്തിനിറങ്ങിയത്.
കേരളത്തില്‍ ഇനി ആംആദ്മി പാര്‍ട്ടിക്ക് ഭാവി ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇടതുപക്ഷ നിലപാടും ഇടതുപക്ഷ രാഷ്ട്രീയവും രണ്ടാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് എഎപിയുടെ ഭാഗമായതെന്നും, പിന്നീട് ചില നേതാക്കളുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജി വെക്കുകയും ആംആദ്മി പാര്‍ട്ടിയുമായുളള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുകയുമായിരുന്നുവെന്നും സാറാ ജോസഫ് വ്യക്തമാക്കി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു സാറാ ജോസഫ്.
Post Your Comments