ന്യൂഡല്‍ഹി: റാഫേല്‍ കരാരില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനി പ്രധാനമന്ത്രിയുടെ ഇടനിലക്കാരന് ആണെന്ന് രാഹുല്‍ പറഞ്ഞു റഫാല്‍ കരാര്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നതിനും രണ്ടാഴ്ച മുന്നെ ഫ്രാന്‍സിലെ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി അനില്‍ അംബാനി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാര്‍ തനിക്കു തന്നെയാണെന്ന് പത്ത് ദിവസം മുമ്പേ അനില്‍ അംബാനി അറിഞ്ഞിരുന്നു. എയര്‍ ബസ് ഉദ്യോഗസ്ഥനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും രാഹുല്‍ പറഞ്ഞു. ഇത് തെളിയിക്കാന്‍ എയര്‍ ബസ് ഉദ്യോഗസ്ഥന്റെ ഇ മെയില്‍ സന്ദേശവും രാഹുല്‍ ഗാന്ധി പുറത്തുവിട്ടു.
Post Your Comments