Latest NewsIndia

പ്രധാനമന്ത്രിയെ അനുകരിച്ച് രാഹുൽ ഗാന്ധി

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം ലക്നൗവില്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ അനുകരിച്ചുകൊണ്ട് രംഗത്തെത്തിയത്. മുൻപ് നരേന്ദ്രമേദി വേദികളില്‍ ജനങ്ങളോട് സംസാരിക്കുമ്പോള്‍ എങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇങ്ങനെയാണ് എന്നാണ് രാഹുല്‍ ഗാന്ധി അനുകരിച്ച്‌ കാണിച്ചത്.

ഭായി ഓര്‍ ബെഹനോ’ എന്ന വാചകവും രാഹുല്‍ ഗാന്ധി അനുകരിച്ചു. ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന മോദിക്കെതിരായ മുദ്രാവാക്യം ലക്നൗവിലും രാഹുല്‍ ആവര്‍ത്തിച്ചു. ‘രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ ഉത്തര്‍പ്രദേശിന്‍റെയും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും സമ്പത്ത് കട്ടുകൊണ്ട് പോകുകയാണ്. ഉത്തര്‍പ്രദേശ് രാജ്യത്തിന്‍റെ ഹൃദയമാണ്. ഇവിടെ നമ്മള്‍ ആക്രമിച്ച്‌ തന്നെ കളിക്കും. കോണ്‍ഗ്രസിന്‍റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയില്‍ അധികാരത്തിലെത്തും വരെ സിന്ധ്യയും പ്രിയങ്കയും ഞാനും വെറുതേയിരിക്കില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button