യുപിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ നടത്തിയ റാലി വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വലിയ ജനക്കൂട്ടം തന്നെ പ്രിയങ്കയെ കാണാനായി ലഖ്‌നൈവിലെത്തിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ നേട്ടമുണ്ടാക്കിയത് മൊബാല്‍ മോഷ്ടാക്കളാണ്.
വിമാനത്താവളം മുതല്‍ പാര്‍ട്ടി ആസ്ഥാനം വരെ നടന്ന റാലിക്കിടെ അമ്പതിലേറെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടതായി പൊലീസിന് പരാതി ലഭിച്ചു. പാര്‍ട്ടി വക്താവിന്റെയും അസിസ്റ്റന്റ് സിറ്റി മജിസ്‌ട്രേറ്റിന്റെയും ഫോണുകള്‍ വരെ മോഷണം പോയി എന്നതാണ് രസകരം. കള്ളനെന്ന് സംശയിക്കുന്ന ഒരാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടിയിട്ടുണ്ട്. ഇയാളില്‍ നിന്ന് പല പഴ്‌സുകളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിക്കൊപ്പമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ. മുത്തശ്ശിയും മുന്‍പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുമായുള്ള സാദ്യശ്യം കാരണം യുപിയിലെ ജനങ്ങള്‍ പ്രിയങ്കയോട് പ്രത്യേക മമത പുലര്‍ത്തുന്നവരാണ്. പ്രിയങ്കയെ മുന്‍നിര്‍ത്തി യുപി തിരിച്ചുപിടിക്കാനുള്ള കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍. പ്രിയങ്കയുടെ സജീവരാഷ്ട്രീയ പ്രവേശത്തിന് തുടക്കം കുറിക്കുന്നതായിരുന്നു ലഖ്‌നൗനില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത റാലി.
Post Your Comments