Latest NewsKerala

ഒന്നര വര്‍ഷമായി ഒമ്ബതുവയസുകാരനെ ലൈംഗികപീഡനത്തിനിരയാക്കി; അമ്മായിക്കെതിരെ കേസ്

മലപ്പുറം: ഒന്നര വര്‍ഷമായി ഒമ്ബതുവയസുകാരനെ ലൈംഗികപീഡനത്തിനിരയാക്കിയ അമ്മായിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി പീഡനവിവരം തുറന്നു പറയുകയായിരുന്നു. മലപ്പുറം തേഞ്ഞിപ്പലത്താണ് സംഭവം. ഒന്നര വര്‍ഷമായി ലൈംഗികമായ കുട്ടിയെ പീഡിപ്പിക്കുന്നതായാണ് പൊലീസിന്‍റെ പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തി.

യുവതി കുട്ടിയെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തിയതായും കുട്ടിക്ക് ഇത് മാനസികാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡി ലൈന്‍ പറയുന്നു. അനേകം തവണ കുട്ടിയെ യുവതി ലൈംഗികമായി ഉപയോഗപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധുവായ സ്ത്രീയാണ് പ്രതി. വിവരം പുറത്തറിഞ്ഞതോടെ ഇരു വീട്ടുകാരും തമ്മില്‍ വലിയ വഴക്കുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കുട്ടിയുടെ മൊഴി പോലീസ് എടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button