കല്‍പ്പറ്റ: കര്‍ണാടക സ്റ്റേറ്റ് ആര്‍ടിസി ബസില്‍ നിന്നും കഞ്ചാവുമായി മലയാളി യുവാവ് പിടിയിൽ. എക്‌സൈസ് ഇന്‍റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മുത്തങ്ങ ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മൈസൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഇരിട്ടി സ്വദേശി പെരുവംപറമ്ബില്‍ കിഷോര്‍ കുമാ(26)റാണ് പിടിയിലായത്. ഇയാളില്‍ നിന്നും 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
Post Your Comments