KeralaLatest News

ആദിവാസി മൂപ്പന്റെ മൃതദേഹം കോളനിയില്‍ എത്തിച്ചത് 8 കിലോമീറ്റര്‍ ചുമന്ന്

നിലമ്പൂര്‍: ആദിവാസി മൂപ്പന്റെ മൃതദേഹം കോളനിയില്‍ എത്തിച്ചത് 8 കിലോമീറ്റര്‍ കാല്‍നടയായി ചുമന്ന്. അമരമ്പലം ചക്കിക്കുഴി ഉള്‍വനത്തില്‍ പ്രാക്ത ഗോത്രമായ ചോലനായ്ക്കര്‍ വിഭാഗത്തിന്റെ അച്ചനള കോളനിയിലെ കുങ്കന്റെ (80) മൃതദേഹമാണ് ചുമന്ന് കുടിയിലെത്തിച്ചത്. ക്ഷയരോഗം മൂര്‍ച്ഛിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുങ്കനെ 4 ദിവസം മുന്‍പ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ചത്. പാട്ടക്കരിമ്പ് – സായ്വിള വഴി അച്ചനളയിലേക്ക് ജീപ്പ് പാതയുണ്ടെങ്കിലും സഞ്ചാരയോഗ്യമല്ല. ഐ.ടി.ഡി.പി ഇടപെട്ട് മൃതദേഹം ആംബുലന്‍സില്‍ ടികെ കോളനിയിലെത്തിച്ചു. നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുതപ്പിച്ച് ഒറ്റമുളയില്‍ കെട്ടി പാട്ടക്കരിമ്പ് കോളനി മൂപ്പന്‍ ഗോപാലനും സംഘവും ചുമക്കുകയായിരുന്നു. വൈകുന്നേരം നാല് മണിയായപ്പോഴാണ് കുടിയില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button