ന്യൂഡല്‍ഹി: ഡൽഹിയിൽ പൊതുശൗചാലയത്തില്‍ നാലു വയസ്സുകാരി പീഡനത്തിനിരയായി . പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നരെയ്നയിലാണ് സംഭവം. സൗചാലയത്തിലെ ശൂചീകരണത്തൊഴിലാളിയായ യുവാവ് കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് 35 വയസ്സുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
‘ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായി ഡല്‍ഹി മാറിയെന്ന് ‘ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍ ട്വിറ്ററില്‍ കുറിച്ചു. അടുത്തിടെ ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്. ശാഹ്ദ്രയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പത്തു വയസ്സുകാരിയെ തൂപ്പുകാരന്‍ പീഡനത്തിനിരയാക്കിയിരുന്നു.
Post Your Comments