Latest NewsBahrainGulf

വീട്ടുജോലിക്കാരുടെ വിസ; പുതിയ പദ്ധതിയുമായി ബഹ്‌റൈന്‍

ബഹ്‌റൈനിലേക്ക് വീട്ടുജോലിക്കാരുടെ വിസ മാര്‍ച്ച് മാസം പത്താം തിയ്യതി മുതല്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി വഴിയായിരിക്കും അനുവദിക്കുകയെന്ന് അധിക്യതര്‍ അറിയിച്ചു. നിലവില്‍ രാജ്യത്ത് നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റെസിഡന്റ്‌സ് അഫയേഴ്‌സ് നേരിട്ടാണ് വീട്ടുജോലിക്കാര്‍ക്കുള്ള വിസ അനുവദിക്കുന്നത്. മുന്‍കൂട്ടി പ്രഖ്യാപിച്ചതനുസരിച്ച് മാര്‍ച്ച് 10 മുതല്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി വഴിയായിരിക്കും വിസ അനുവദിക്കുകയെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്‌സി വ്യക്തമാക്കി.വീട്ടു ജോലിക്കാര്‍ക്കുള്ള പുതിയ കരാര്‍ നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളും അന്തിമഘട്ടത്തിലാണ്.

തൊഴില്‍ദാതാക്കള്‍ക്കും റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ കൂടുതല്‍ പ്രൊഫഷനലായ ഇടപാടുകള്‍ക്ക് ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷയിലാണ്
ഇത്തരമൊരു മാറ്റത്തിന് തയ്യാറെടുക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വീട്ടുജോലിക്കാര്‍ക്കായുള്ള പുതിയ തൊഴില്‍ കരാറും ഉടന്‍ നിലവില്‍ വരും. വീട്ടു ജോലിക്കാര്‍ക്കുള്ള പുതിയ കരാര്‍ തൊഴിലാളികളുടെ അവകാശങ്ങളും ജോലിയുടെ സ്വഭാവവും കൃത്യമായി നിര്‍വചിക്കുന്ന രീതിയിലാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. ബഹ്‌റൈനിലേക്ക് വരുന്നതിന് മുമ്പ് തന്നെ ഈ കരാര്‍ തൊഴിലാളികള്‍ ഒപ്പിടണം. വീട്ടുജോലിക്കാര്‍ക്കുള്ള തൊഴില്‍ പെര്‍മിറ്റിനുള്ള അപേക്ഷ പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാനായി റിക്രൂട്ട്‌മെന്റ് ഏജന്‍സികളും ബഹ്‌റൈനി സ്‌പോണ്‍സര്‍മാരും ഈ കരാര്‍ അപ്ലോഡ് ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button