ലണ്ടന്‍: പ്രശസ്ത ഇംഗ്ലണ്ട് ഫുട്ബോൾ ഗോള്‍ കീപ്പറായിരുന്ന ഗോര്‍ഡന്‍ ബാങ്ക്സ് (81) അന്തരിച്ചു.അര്‍ബുദരോഗ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യമെന്നു കുടുംബം അറിയിച്ചു. 1966-ല്‍ ലോകകപ്പ് സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീമിലെ അംഗമായിരുന്നു ബാങ്ക്സ്. ബ്രസീല്‍ ഇതിഹാസം പെലെയുടെ ഗോള്‍ തടഞ്ഞതു ബാങ്ക്സിനെ ഏറെ പ്രശസ്തനാക്കി. ഫൈനലില്‍ പശ്ചിമ ജര്‍മനിയെ തോൽപ്പിച്ചു കൊണ്ടാണ് അന്ന് ഇംഗ്ലണ്ട് കിരീടമണിഞ്ഞത്.
1966 ലോകകപ്പില്‍ എല്ലാ മത്സരങ്ങളിലും ഇംഗ്ലണ്ട് ജേഴ്സിയണിഞ്ഞു കളിക്കളത്തിൽ ഇറങ്ങിയിരുന്നു. ചെസ്റ്റെര്‍ ഫീല്‍ഡ്, ഫോര്‍ട്ട് ലോഡര്‍ഡേല്‍ സ്ട്രൈക്കേഴ്സ്, ലെസ്റ്റര്‍ സിറ്റി, സ്റ്റോക്ക് സിറ്റി ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ബാങ്ക്സ് 1973-ലാണ് ഫുട്ബോളില്‍ നിന്നും വിരമിച്ചത്.
Post Your Comments