Latest NewsInternational

കാട്ടുതീ പടരുന്നു; 3000 പേരെ ഒഴുപ്പിച്ചു

ന്യൂസിലാന്‍ഡ്: ന്യൂസിലാന്‍ഡിലെ ദക്ഷിണ വനമേഖലയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു. ന്യൂസിലാന്‍ഡിന്റെ ചരിത്രത്തില്‍ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഇതെന്നാണ് വിലയിരുത്തൽ. 3000ത്തോളം പേര്‍ വീടുകള്‍ ഒഴിഞ്ഞ് പോവുകയും ചെയ്തിട്ടുണ്ട്.  മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ന്യൂസിലാന്‍ഡിലെ ടാസ്മാന്‍ പ്രവിശ്യയിലെ നെല്‍സണ്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന വനമേഖലയില്‍ ഒരാഴ്ച മുന്‍പാണ് കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. 3000 പേര്‍ വീടുകള്‍ ഉപേക്ഷിച്ച്‌ പോയി. ഏകദേശം 70000ത്തോളം പേര്‍ കാട്ടുതീ ബാധിത മേഖലയില്‍ ഉണ്ടെന്നാണ് കണക്ക്.23 ഹെലികോപ്ടറുകളും 3 വിമാനങ്ങളും 155 അഗ്‌നിശമന സേനാംഗങ്ങളും അത്യധ്വാനം ചെയ്തിട്ടും തീപടര്‍ന്നു പിടിക്കുന്നത് തടയാനാകാത്ത സ്ഥിതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button