ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ തീപിടുത്തത്തില്‍ മരിച്ച ഒന്‍പതു പേരില്‍ ഒരു മലയാളിയും. കൂടാതെ രണ്ട് മലയാളികളെ കാണാതാകുകയും ചെയ്തു. ചോറ്റാനിക്കര സ്വദേശി ജയശ്രീ (53) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. 13 അംഗ സംഘത്തിലെ നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരെയാണ് കാണാതായത് . ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഹോട്ടലിലുണ്ടായിരുന്ന മലയാളി സംഘത്തിലെ 10 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ 4.30 ന് കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. അഗ്നിബാധയുടെ കാരണം അധികൃതര്‍ അന്വേഷിച്ചു വരികയാണ്.
Spot visuals: 9 dead in the fire that broke out in Hotel Arpit Palace in Karol Bagh, earlier today. Rescue operation still underway. #Delhi pic.twitter.com/F2KNcozrZK
— ANI (@ANI) February 12, 2019
Post Your Comments