മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രം അണിയിച്ചൊരുക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കരണ്‍ ജോഹര്‍. ചിത്രം ഇറങ്ങി ഒമ്പത് വര്‍ഷം തികയുന്ന വേളയില്‍ സംവിധായകന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ സന്തോഷം അറിയിക്കുന്നത്. ഷാറൂഖിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഇതിലെ റിസ്വാന്‍ ഖാന്‍. അമേരിക്കയിലെ ഇസ്ലാമോഫോബിയയെ കുറിച്ച് പറയുകയാണ് ചിത്രം.
https://twitter.com/karanjohar/status/1095051716003647488
മുസ്ലിം ആയതിന്റെ പേരില്‍ റിസ്വാന്‍ ഖാന്‍ ഒരു വേളയില്‍ ഒറ്റപ്പെടുന്നതും അതിനെതിരെയുള്ള പോരാട്ടവുമൊക്കെയാണ് ചിത്രം. ആസ്‌പെര്‍ജര്‍ സിന്‍ഡ്രോം ബാധിച്ച കഥാപാത്രമായിരുന്നു ഷാറൂഖിന്റേത്. ബോളിവുഡിലെ എക്കാലത്തേയും മികച്ച പ്രണയജോഡികളായ ഷാറൂഖ്-കാജോള്‍ വീണ്ടും ഒന്നിച്ചു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2010ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സ്ഓഫീസില്‍ മികച്ച പ്രതികരണം നേടിയിരുന്നു.
#9YearsOfMNIK a film I learnt soo much on. It practically changed my life. Also this is the only picture I have where @abhivarman is smiling. Thank u @karanjohar pic.twitter.com/axg0n7GJxu
— VarunDhawan (@Varun_dvn) February 11, 2019
ചിത്രത്തിനൊപ്പം അസിസ്റ്റന്‍ഡ് ഡയരക്ടറായിരുന്ന വരുണ്‍ ധവാനും പ്രൊഡക്ഷന്‍ ടീമിനൊപ്പമുണ്ടായിരുന്ന സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. തന്റെ ജീവിതം മാറ്റിമറിച്ച ചിത്രം എന്നാണ് വരുണ്‍ ധവാന്‍ രേഖപ്പെടുത്തുന്നത്. ചിത്രത്തിന് തിരക്കഥ എഴുതിയ ശിബാനി ബതീജക്കും റിസ് വാന്‍ ഖാന്‍ എന്ന കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ച ഷാറൂഖ് ഖാനും കരണ്‍ ജോഹര്‍ നന്ദി രേഖപ്പെടുത്തുന്നു.
Post Your Comments