ഗുണ്ടൽപേട്ട; ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു.
വേനൽ അതി കഠിനമായതോടെ മൃഗങ്ങൾക്ക് ശല്യമുണ്ടാകാതിരിക്കാനും കൂടാതെ വന്യമൃഗങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാറുന്ന കാട്ടുതീ തടയാനുമാണ് വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയത്.
ദിനംപ്രതി അനേകം വിനോദ സഞ്ചാരികളാണ് ബന്ദിപ്പൂർ കേന്ദ്രത്തിലെത്തിയിരുന്നത്. വേനലിന്റെ കടുപ്പം കൂടിയതോടെ മഴ ലഭിച്ചാൽ മാത്രമേ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകൂയെന്നാണ് അധികൃതരുടെ നിലപാട് .
Post Your Comments