ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. പൊങ്കാലക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉച്ചക്ക് ശേഷം യോഗം ചേരും. ഈ മാസം ഇരുപതിനാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല.ആറ്റുകാല്‍ പൊങ്കാലക്ക് ഇനി ഒമ്പത് ദിവസം മാത്രം. രാത്രി പത്തരക്ക് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി എന്‍ വിഷ്ണു നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും.
പൊങ്കാലക്കുള്ള ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. ഉത്സവ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം മൂന്നരക്ക് ട്രസ്റ്റ് ഭാരവാഹികളുമായി ചര്‍ച്ച നടത്തും. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികള്‍ വൈകീട്ട് ആറരക്ക് നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ആറ്റുകാല്‍ അംബാ പുരസ്‌കാര പാലിയം ഇന്ത്യ ചെയര്‍മാന്‍ ഡോ. എം ആര്‍ രാജഗോപാലിന് സമ്മാനിക്കും.ആറ്റുകാലും പരിസര പ്രദേശങ്ങളിലും വൈദ്യുത ദീപാലങ്കാരങ്ങള്‍ നിറഞ്ഞു. ഉത്സവ ദിവസങ്ങളിലെ ശുചീകരണത്തിനായി മൂവായിരത്തോളം കോര്‍പ്പറേഷന്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാകും ഇത്തവണ പൊങ്കാല.
Post Your Comments