എന്നും ഒരേ തരം ഹീല്‍സ്ധരിച്ചു മടുക്കേണ്ട. ഈ പ്രണയദിനത്തില്‍ ട്രെന്‍ഡി ഗേള്‍സിനു വേണം 5 വ്യത്യസ്ത ഹീല്‍സ്
പെണ്‍കുട്ടികളായാല്‍ അല്‍പസ്വല്‍പം ഹീല്‍സൊക്കെ ഇടുന്നത് സാധാരണയാണ്. പക്ഷേ എന്നും ഒരേ തരം ഹീല്‍സിട്ടാല്‍ നിങ്ങള്‍ ഫാഷന്‍ഗുരുക്കളുടെ ഫേവറിറ്റ് ശിഷ്യയാകണമെന്നില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള ആഘോഷവേളകളില്‍.. – അതിനായി ട്രെന്‍ഡിയായ ഗേള്‍സിന്റെ ഷെല്‍ഫില്‍ മസ്റ്റായി വേണ്ട അഞ്ചു തരം ഹീല്‍സ് വാങ്ങൂ, ധരിക്കൂ, മോഡേണാകൂ!
കിറ്റി ഹീല്‍സ്
ചെറിയ പോയിന്റഡ് ഹീല്‍സ് ആണിത്. കാഷ്വലായും ധരിക്കാമെന്ന ഗുണമുണ്ട്. സ്റ്റൈലിഷ് മാത്രമല്ല, എലഗന്റും കൂടിയാണിത്. നടുവേദന പേടിസ്വപ്നമായവര്‍ക്കു പോലും ഇത് ധരിച്ചാല്‍ പ്രശ്നമുണ്ടാകണമെന്നില്ല
പ്ലാറ്റ്ഫോം ഹീല്‍സ്
ബാലന്‍സ് തെറ്റി പോയിന്റഡില്‍ നിന്ന് ചെരിഞ്ഞു വീണ് മാനം കെടുമെന്ന ഭയം വേണ്ട ഇതില്‍. ഹീല്‍സിന്റെ തലത്തിന് വീതിയും നീളവുമേറും.
സ്റ്റിലെറ്റോസ്
പോയിന്റഡ് ഹൈ ഹീല്‍സ്. പാര്‍ട്ടികള്‍ക്കോ വിവാഹാഘോഷങ്ങള്‍ക്കോ മാത്രം ഇതിടുക.
വെഡ്ജ് ഹീല്‍സ്
മുന്‍വശത്തും പുറകുവശത്തും മൂടിയിരിക്കുകയും വശങ്ങളില്‍ തുറന്ന് കിടക്കുകയും ചെയ്യുന്ന തരം പാറ്റേണിലെ ഷൂവാണിത്.
കോണ്‍ ഹീല്‍സ് : ഹീല്‍സിന്റെ ആകൃതി പിരമിഡ് രൂപത്തിലായിരിക്കും ഇതില്‍. പോയിന്റഡിന്റെ സ്റ്റൈലും പ്ലാറ്റ്ഫോം ധരിക്കുന്നതിന്റെ സുഖവും ഇത് ധരിക്കുന്നത് വഴി കിട്ടും
Post Your Comments