പ്രണയം മനുഷ്യന്റെ ബലഹീനതയാണ്. ഹൃദയം കൊണ്ടാണ് പ്രണയിക്കുന്നത് എന്ന് പറയുന്നത് നാമെല്ലാവരും കേട്ടിട്ടുണ്ട്. പ്രണയിക്കണമെങ്കില്‍ ആരോഗ്യമുള്ള ഹൃദയം അനിവാര്യമാണ്. മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട അവയവവും ഹൃദയമാണ്. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനുള്ള 5 വഴികള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
* പരിപ്പുവര്‍ഗങ്ങള്‍ ധാരാളം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത് പ്രോട്ടീനിനാല്‍ സംപുഷ്ടമാണ്. കൊളസ്ട്രോള്‍ കുറക്കുന്നതിനും സഹായിക്കുന്നു.
* പുകവലി ഒഴിവാക്കാം. പുകവലിയാണ് പ്രധാന വില്ലന്‍. പുകവലി ഒഴിവാക്കുക എന്നതാണ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗം.
* ശാരീരിക- മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ വ്യായാമം സഹായകമാകും. ഇതിനൊപ്പം തന്നെ ദിവസവും നടക്കുനത് ആരോഗ്യത്തിന് വളരെ നല്ലതാണ് . ഇത് ശരീരത്തിന് ആന്തരികമായി ഒരു ബാലന്‍സ് നല്‍കുകയും ശാന്തത കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
* മദ്യപാനം. അമിത മദ്യപാനം ഹൃദയത്തെ അപകടത്തിലാക്കും. രക്തസമ്മര്‍ദ്ദവും അമിതഭാരവും വര്‍ധിക്കാന്‍ മദ്യപാനം കാരണമാകും. മദ്യപാനം നിയന്ത്രിക്കുന്നതിലൂടെ ഹൃദ്രോഗബാധ. നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ അഭിപ്രായം .
* മത്സ്യം പോലുള്ള പ്രോട്ടീനടങ്ങിയ ഭക്ഷണം കഴിക്കുക. ഇതിലെ ഫാറ്റിയാസിഡുകള്‍ കൊഴുപ്പടിയുന്നത് ഒഴിവാക്കും.
Post Your Comments