
ച ന്തമുളള മെഹന്ദി കെെയ്യിലണിഞ്ഞ മൊഞ്ചത്തികളെ കാണാന്‍ ഒരു വല്ലാത്ത അഴകാണ്. അത് പ്രത്യകിച്ച് വാലന്റിന്‍സ് ഡേ പോലുളള സുവര്‍ണ്ണ ദിനങ്ങളില്‍ വ്യത്യസ്തമായ മെഹന്ദി അണിഞ്ഞാല്‍ നിങ്ങള്‍ എല്ലാവരുടേയും കണ്ണുകളാല്‍ പിന്തുടരപ്പെടും. അതുകൊണ്ട് ഇത്തവണത്തെ വാലന്റെന്‍സ് ഡേയില്‍ ഹൃദയത്തിന്റെ ചിത്രം തന്നെ കെെകളില്‍ മെഹന്ദിയായി അണിയാം.
കെെകളില്‍ പ്രണയം വിടരര്ത്തുന്ന ലൗ സിമ്പല്‍സ് നിറഞ്ഞ മെഹന്ദി എങ്ങനെയാണ് അണിയേണ്ടതെന്നാണ് ഈ വീഡിയോ നല്‍കുന്നത്. സാധാരണയായി മുസ്ലീം വനിതകള്‍ അതും അവരുടെ നിക്കാഹിനും മറ്റുമാണ് മെഹന്ദി അണി്ഞ്ഞ് കാണാറുളളത്. ഒപ്പനപോലുളള മനോഹര കലകളില്‍ അണിനിരക്കുന്ന യുവതികളും മെഹന്ദി അണിഞ്ഞാണ് താളം ചവിട്ടുന്നത്. എന്നാല്‍ ഇനി മുതല്‍ ആ ഒരു പരിമിതി വെക്കണ്ട. ഈ വാലന്റെന്‍സ് ഡേ ക്ക് ഒരു അടിച്ചുപൊളി മെബന്ദി അണിഞ്ഞ് കസറാം .
Post Your Comments