
ലക്നോ: ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് നിരവധി പേര് മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം. യോഗി ആദിത്യനാഥ് സര്‍ക്കാരാണ് അഞ്ചംഗ സംഘത്തെ നിയോഗിച്ചത്. തൊണ്ണൂറിലധികം പേരാണ് വ്യാജമദ്യം കഴിച്ച് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മരിച്ചത്.
297 കേസുകളാണ് ഇരു സംസ്ഥാനങ്ങളിലുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സഹരാന്പുരിലും കുശിനഗറിലും ഉത്തരാഖണ്ഡിലെ ബാലുപുരിലുമാണ് ആളുകള്‍ മരിച്ചത്. സഹരാന്‍പുരില്‍ പത്ത് പോലീസുകാരെ സസ്പെന്‍ഡു ചെയ്തിരുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ബാലുപുര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച മരണാനന്തര ചടങ്ങിനിടെ ആളുകള്‍ കഴിച്ച മദ്യമാണു മരണത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. ഇവിടെ നിന്നും സഹരാന്പുരിലേക്ക് കടത്തിയ മദ്യം കഴിച്ചും നിരവധി പേര് മരിച്ചിരുന്നു.
ബിഹാറില്‍ അനധികൃതമായി നിര്‍മിച്ച മദ്യമാണ് കുശിനഗറില്‍ ആളുകളുടെ ജീവനെടുത്തതെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments