
രാജ്യത്താകമാനമുള്ള ഐഐടികളില്‍ വിദ്യാര്‍ത്ഥിനികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഐഐടി ഗാന്ധിനഗര്‍. ഇതിനായി ഒരു പ്രത്യേക സഹായഡസ്ക്കാരംഭിച്ചിരിക്കുകയാണ് ഇവിടെ.
ഈ ഡെസ്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ നേരിട്ട് ബന്ധപ്പെടാന്‍ കഴിയുന്ന ഫാക്കല്‍റ്റികളുടെ വിശദാംശങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കും. ഇതുവഴി ഐഐടി പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും കൃത്യമായ മറുപടി ലഭ്യമാക്കും. ഈ അധ്യയനകാലയളവില് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇരട്ടി വിദ്യാര്ത്ഥിനികളെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ഇനിയും വര്‍ദ്ധിപ്പിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. മുന്‍വര്‍ഷത്തെ 15 വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് 2018-19ല്‍ ഐഐടി-ഗാന്ധിനഗറില്‍ 29 വിദ്യാര്‍ഥികളെത്തിയിരുന്നു.
ഐഐടി കൗണ്‍സില്‍ നടത്തിയ നയപരിഷ്കരണത്തെത്തുടര്ന്നാണ് വിദ്യാര്‍ത്ഥിനികളുടെ അനുപാതത്തില്‍ മാറ്റമുണ്ടായത്. ഐഐടികളിലെ ലിംഗ അനുപാതം സന്തുലിതമാക്കാനായി 779 സീറ്റുകളാണ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി മാറ്റി വയ്ക്കാന്‍ ഐഐടി കൗണ്‍സില്‍ തീരുമാനമെടുത്തത്.ഇതിന്റെ ഫലമായി, രാജ്യത്തെമ്പാടുമുള്ള ഐഐടികള്‍ വിദ്യാര്‍ത്ഥിനികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ ഐഐടി കാമ്പസുകളിലേക്ക് കടന്നുവരേണ്ടതുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അതിനായുള്ള ശ്രമത്തിലാണ് ഐഐടി അധികൃതര്‍
Post Your Comments