കൊച്ചി: ഷുക്കുര്‍ വധക്കേസില്‍ പി ജയരാജിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് കെമല്‍പാഷ പ്രതികരിച്ചു. നീതി നടപ്പിലാകട്ടെയെന്നും ഗുഢാലോചനക്കാരാണ് ശിക്ഷിക്കപ്പെടേണ്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്. സിബിഐക്ക് കേസ് വിട്ടത് ജസ്റ്റിസ് കെമല്‍പാഷയായിരുന്നു.
ടി.വി രാജേഷിനെതിരെയും കേസുണ്ട്. കൊലക്ക് കാരണമായിട്ടുള്ള ഗൂഢാലോചനയ്ക്കാണ് കേസ്. ജയരാജനെ 32-ാം പ്രതിയായും രാജേഷിനെ 33-ാം പ്രതിയായും ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സിബിഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ എറണാകുളം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
കഴിഞ്ഞ ആഴ്ച്ച വളരെ രഹസ്യമായാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2012 ഫെബ്രുവരി 20നാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
Post Your Comments