പത്തനംതിട്ട: കുംഭമാസ പൂജയ്ക്ക് ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസ്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഫെബ്രുവരി 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് മേധാവി ആവശ്യപ്പെടുന്നു. അതേസമയം നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കളക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. കുംഭമാസ പൂജയ്ക്കായി ചൊവ്വാഴ്ചയാണ് ശബരിമല നട തുറക്കുന്നത്. 17 വരെ ദര്‍ശനം ഉണ്ടാകും.
Post Your Comments