ഡല്‍ഹി: 2018ല്‍ സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുള്ള ചരിത്ര വിധികളില്‍ ഒന്നാണ് ശബരിമല യുവതി പ്രവേശന വിധിയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടനയുടെ വിമോചനാത്മക ദര്‍ശനത്തെയാണ് വിധി കാണിക്കുന്നത്. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രഥമ ലോഏഷ്യ മനുഷ്യ അവകാശ കോണ്‍ഫെറന്‍സില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃ പരിശോധന ഹര്‍ജികള്‍ പരിഗണിച്ച ഭരണഘടന ബെഞ്ചിലെ അംഗം ആണ് ജസ്റ്റിസ് ചന്ദ്രചൂഡ്.
സുപ്രീംകോടതിയെ സംബന്ധിച്ച് 2018 ഒരു നാഴികകല്ലാണ്. സാമൂഹ്യനീതിയും ലിംഗനീതിയും അടിസ്ഥാനപ്പെടുത്തിയുള്ള നിരവധി വിധികള്‍ വന്നിട്ടുള്ള വര്‍ഷമാണിത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാന്‍ നമ്മുടെ കോടതി അനുമതി നല്‍കി. നേരത്തെ ആര്‍ത്തവ പ്രായത്തില്‍ ഉള്ള യുവതികള്‍ക്ക് അവിടെ പ്രവേശന വിലക്ക് ഉണ്ടായിരുന്നു. വിധി ഭരണഘടനയുടെ വിമോചനാത്മക ദര്‍ശനത്തെയാണ് കാണിക്കുന്നത്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റ അവകാശമെന്നത്, അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുതരുന്ന 14,15 വകുപ്പുകള്‍ക്ക് ബാധകമായി മാത്രം നിലനില്‍ക്കുന്നതാണെന്നും ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
Post Your Comments