![](/wp-content/uploads/2018/11/rajnad-singh.jpg)
മൊറാദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ആരോപണങ്ങളെ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കാവല്‍ക്കാരന്‍ കള്ളനല്ലെന്നും ശുദ്ധനാണെന്നും വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തെത്തിയാല്‍ രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹം പരിഹാരം കാണുമെന്നും രാജ്‌നാഥ് സിങ് പറയുകയുണ്ടായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാവൽക്കാരൻ കള്ളനാണെന്ന് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് രാജ്‌നാഥ് സിങ് രംഗത്തെത്തിയത്. അതേസമയം ഉത്തര്‍പ്രദേശില്‍ സഹോദരി പ്രിയങ്കഗാന്ധിക്കൊപ്പം നടത്തിയ റോഡ്‌ഷോയ്ക്കിടെയും കാവല്‍ക്കാരന്‍ കള്ളനാണെന്ന ആരോപണം രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു.
പ്രധാനമന്ത്രി സ്ഥാനത്തിരുന്ന കഴിഞ്ഞ നാലര വര്‍ഷക്കാലവും രാജ്യത്തെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്ന് രാജ്‌നാഥ് സിങ് പറയുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഓരോന്നായി എടുത്തുപറഞ്ഞാണ് രാജ്‌നാഥ് ഇക്കാര്യം അവകാശപ്പെട്ടത്.
Post Your Comments