ശ്രീനഗര്‍: കനത്ത മഞ്ഞ് വീഴ്ചയില്‍ ഗര്‍ഭിണിക്ക് വഴിയൊരുക്കിയ ഒരുകൂട്ടം യുവാക്കളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വഴിയൊരുക്കുന്നതിനിടയില്‍ മഞ്ഞുവീഴ്ചയൊന്നും ഇവര്‍ കാര്യമാക്കുന്നില്ല. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ മാധ്യമപ്രവര്‍ത്തകനായ ഇഷ്ഫഖ് താന്‍ട്രിയാണ് പോസ്റ്റ് ചെയതത്. കിഴക്കേ കശ്മീരിലെ ഷീരി മേഖലയിലാണ് സംഭവം. ഗര്‍ഭിണിയായ യുവതിയുടെ നില അതീവ ഗുരുതരമായിരുന്നു.
മഞ്ഞുവീഴ്ചയായതിനാല്‍ ആംബുലന്‍സിന് വീട്ടിലെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ എടുത്ത് കൊണ്ടുപോകുകയായിരുന്നു. വഴി മുഴുവന്‍ മഞ്ഞ് മൂടിയതിനാല്‍ ആളുകള്‍ നടക്കാന്‍ ബുദ്ധിമുട്ടി. എന്നാല്‍ എല്ലാ പ്രതിസന്ധികളേയും കവച്ചുവച്ച് യുവാക്കള്‍ യുവതിയെ ഷീരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. യുവതിയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Amid heavy snowfall people carrying pregnant lady towards Sheeri hospital in north Kashmir. Ambulance sent to carry the patient could reach upto Audoora village only as roads are still clossd. Video Courtesy #Riyaz #Kashmir #SnowDay pic.twitter.com/WJEPIvzFKE
— Ishfaq Tantry اِشفاق تانترے (@ishfaqtantry) February 7, 2019
Post Your Comments