മൂന്നാർ : മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട സംഭവത്തിൽ നടപടിയെടുത്ത ദേവികുളം സബ് കളക്ടർക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത് . എതിർപ്പുണ്ടായിരുനെങ്കിൽ നേരത്തെ അറിയിക്കണമായിരുന്നു. നിർമാണം തൂടങ്ങിയതിന് ശേഷമല്ല എതിർപ്പ് അറിയിക്കേണ്ടതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ടെൻഡർ അടക്കം തുടങ്ങിയത് കളക്ടറുടെ അറിവോടെയായിരുന്നുവെന്നും കോടതി തീരുമാനം വന്നശേഷമേ തുടർനടപടി ഉണ്ടാകുകയുള്ളൂവെന്നും പ്രസിഡന്റ് കുറുപ്പുസ്വാമി വ്യക്തമാക്കി.
അതേസമയം കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സബ് കളക്ടർ രേണു രാജ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഐജിയുടെ ഓഫീസിന് കൈമാറി. എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ നല്‍കും. അനധികൃത നിര്‍മ്മാണം തുടര്‍ന്നത് എംഎൽഎയുടെ സാന്നിധ്യത്തിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments