Latest NewsKerala

കാസര്‍ഗോഡ് മുൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സ്വകാര്യഭാഗം വനിതാ പഞ്ചായത്തംഗം പിടിച്ച്‌ ഞെരിച്ചെന്ന് പരാതി, പോലീസ് കേസ്

കാസര്‍ഗോഡ്: ജലനിധി അവലോകനയോഗത്തിനിടെ വനിതാ പഞ്ചായത്ത് അംഗം മുൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സ്വകാര്യഭാഗം പിടിച്ചുഞെരിച്ചെന്ന് കേസ്. ഇസ്റ്റ് എളേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റിനെയാണ് വനിതാ പഞ്ചായത്ത് അംഗം ആകരമിച്ചത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്തു.

പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ടോമി, മേഴ്സി മാണി, ഫിലോമിന ജോണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ജലജീവൻ പദ്ധതി അവലോകനയോഗം ചേര്‍ന്നത്. യോഗം ആരംഭിച്ചതുമുതല്‍ ഇരു വിഭാഗങ്ങളായി തിരിഞ്ഞു വാക്കുതര്‍ക്കം തുടങ്ങി. പിന്നീട് അത് സംഘര്‍ഷമായി മാറുകയായിരുന്നു.

മീറ്റ് ഹാളില്‍വെച്ച്‌ പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി പിടിച്ചുതള്ളുകയും മേഴ്സി മാണിയും ഫിലോമിന ജോണിയും കടന്നുപിടിക്കുകയും സിന്ധുടോമി സ്വകാര്യഭാഗത്ത് പിടിച്ച്‌ ഞെരിക്കുകയും ചെയ്തുവെന്നാണ് ജെയിംസ് നല്‍കിയ പരാതിയില്‍ പറയുന്നത്.അതേസമയം യോഗത്തിനിടെ വാര്‍ഡ് അംഗമായ സിന്ധു ടോമിയെ സ്ത്രീത്വത്തെ അവഹേളിച്ചതിനും ചീത്തവിളിച്ചതിനും കൈയ്യേറ്റം ചെയ്തതിനും ജെയിംസ് പന്തമ്മാക്കലിനെതിരയും ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ജലജീവൻ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പഴയ ജലനിധി ഗുണഭോക്തൃസമിതിക്ക് നടത്തിപ്പ് ചുമതല കൈമാറണമെന്ന് ജെയിംസ് പന്തമ്മാക്കല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി അറിയിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാഗ്വാദവും സംഘര്‍ഷവും ഉണ്ടാകുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button