ഇടുക്കി•ദേവികുളം സബ് കലക്ടര്‍ രേണു രാജിനോട് മോശമായി പെരുമാറിയ എസ്. രാജേന്ദ്രൻ എം.എൽ.എയ്ക്കെതിരെ വിമര്‍ശനവുമായി മന്ത്രി എം.എം മണി. എം.എൽ.എയുടെ പരാമർശം തെറ്റായിപ്പോയി. സ്ത്രീകളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല. ഖേദപ്രകടനത്തിലെ പരാമർശവും ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ നേരത്തെ എം.എല്‍.എയെ തള്ളി സി.പി.എം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. എം.എല്‍.എയോട് വിശദീകരണം തേടാനും പാര്‍ട്ടി തീരുമാനിച്ചിരുന്നു. പാര്‍ട്ടിയും തള്ളി പറഞ്ഞതോടെ ഒടുവില്‍ ഖേദപ്രകടനം നടത്താന്‍ രാജേന്ദ്രന് നിര്ബന്ധിതനാക്കയായിരുന്നു.
Post Your Comments