![Police line](/wp-content/uploads/2019/01/police-line.jpg)
ന്യൂഡല്‍ഹി : ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ഫ്ലൈ ഓവറില്‍ നിന്ന് ചാടി ജീവനൊടുക്കി. കിഴക്കന്‍ ദില്ലിയിലെ മയൂര്‍ വിഹാര്‍ ഫ്ലൈ ഓവറിലാണ് സംഭവം. സൗരഭ് എന്ന മുപ്പതുകാരനാണ് മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് ന്യൂ അശോക് നഗറിലെ സൗരഭിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയും ഇയാളുടെ ഡയറി കണ്ടെത്തുകയും ചെയ്തു. ഇതില്‍ നിന്നുമാണ് ജോലി ലഭിക്കാത്തതിന് വളരെയധികം മനോവിഷമത്തിലായിരുന്നു യുവാവെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും മയൂര്‍ വിഹാര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് കണ്ടെത്തിയത്.
ബിഹാര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിടെക്കില്‍ ബിരുദം നേടിയ വിദ്യാര്‍ഥിയാണ് സൗരഭ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം യുവാവിന്റെ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Post Your Comments