KeralaNews

എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പൂര്‍ണ ഐക്യത്തോടെ; എ വിജയരാഘവന്‍

 

തിരുവനന്തപുരം: കേരള ജനതയെ എല്ലാ തരത്തിലും പുരോഗതിയിലേക്ക് നയിക്കുന്ന മൗലികവീക്ഷണമാണ് ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പ്രളയത്തില്‍ പോലും അതിജീവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാനാകുമെന്നും സര്‍ക്കാര്‍ തെളിയിച്ചു. ഇത്തരം ഒരു സര്‍ക്കാരിനെ ദുര്‍ഭലപ്പെടുത്തുക എന്ന ലക്ഷ്യം വലതുപക്ഷ ശക്തികള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു

ഇടതുസര്‍ക്കാരിന്റെ നേട്ടങ്ങളും മോഡി സര്‍ക്കാരിന്റെ തീവ്രവര്‍ഗീയതയും ജനങ്ങളെ അറിയിക്കുക എന്നതിന്റെ ഭാഗമായി വിപുലമായ ജാഥാ പരിപാടികള്‍ സംസ്ഥാനത്ത് നടക്കുകയാണ്. എല്ലാ നിയമസഭ മണ്ഡലത്തിലും ജാഥ വിജയിപ്പിക്കുന്നതിനുള്ള സ്വീകരണ സമിതികള്‍ രൂപീകരിച്ചു.14-ാം തീയതി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി തിരുവനന്തപുരത്ത് പൂജപ്പുര മൈതാനിയില്‍ ജാഥ ഉദ്ഘാടനം ചെയ്യും.

16-ാം തീയതി നാലുമണിക്ക് കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ജാഥ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. അതേ ദിവസം തന്നെ കാസര്‍കോട് പൊതുയോഗവും സംഘടിപ്പിക്കും. മാര്‍ച്ച് രണ്ടിന് ഈ ജാഥകള്‍ വമ്പിച്ച ജനപങ്കാളിത്തത്തോടെ സമാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button