കുടുംബജീവിതം ഭദ്രമാക്കുന്നതിന് ഏറ്റവും ആരാധിക്കാവുന്നതു മഹാദേവനെയും ഉമയെയുമാണ്. ഉമാമഹേശ്വര പൂജയെന്നറിയപ്പെടുന്ന ഈ പൂജാവിധി നടത്തേണ്ടത് ശിവനും പാര്‍വതിയും പ്രതിഷ്ഠയായുള്ള അമ്പലത്തിലാണ്. അവിടെയാണ് ആരാധന നടത്തേണ്ടതും.
ജാതകത്തിലെയുംപ്രശ്‌നത്തിലെയുംസര്‍വദോഷങ്ങള്‍ക്കുംപരിഹാരമാണിത്. വിവാഹം നടക്കുന്നതിനു തടസ്സം നേരിടുന്നവര്‍ക്കും വിവാഹം കഴിഞ്ഞവര്‍ക്കു ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉമാമഹേശ്വരപൂജയും ഉമാമഹേശ്വരക്ഷേത്രദര്‍ശനവും ഉത്തമമാണ്.
തിരുവനന്തപുരത്ത് അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കുളക്കടവായ പത്മതീര്‍ത്ഥക്കരയില്‍ ഉമാമഹേശ്വര ക്ഷേത്രം ഉണ്ട് . എട്ടുവീട്ടില്‍ പിള്ളമാര്‍ അനന്തപത്മനാഭനെ തൊഴാന്‍ വരുമ്പോള്‍ ആരാധിച്ചിരുന്ന തേവാരമൂര്‍ത്തി കൂടിയാണ് ഈ അമ്പലം. മാത്രവുമല്ല ഈ ദിവ്യസന്നിധിയില്‍ ശിവകുടുംബം ഒന്നടങ്കം കുടികൊള്ളുന്നു എന്നാണു വിശ്വാസം. ഉമാ മഹേശ്വരന്മാര്‍ക്കൊപ്പം വിഘ്‌നേശ്വരനെയും സ്‌കന്ദനെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.
Post Your Comments