Latest NewsCricketSports

രവി ശാസ്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുത്തയ്യ മുരളീധരന്‍

ന്യൂ ഡൽഹി : ടെസ്റ്റ് ക്രിക്കറ്റിൽ നിലവിലെ ഓഫ് സ്പിന്നര്‍മാരെ എടുത്താല്‍ അശ്വിന്‍ തന്നെയാണ് ഏറ്റവും മികച്ച താരമെന്നു മുൻ ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍. കുല്‍ദീപ് യാദവാണ് വിദേശ പരമ്പരകളില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയുടെ പ്രസ്താവനയ്ക്ക് ആയിരുന്നു മുൻ താരത്തിന്റെ മറുപടി.

ഓസ്ട്രേലിയയുടെ നേഥന്‍ ലിയോണും ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയും അശ്വിനേക്കാള്‍ ഏറെ പിന്നിലാണ്. ല്‍ദീപ് യാദവാകും ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറെന്ന ശാസ്ത്രിയുടെ പ്രസ്താവനയില്‍ തനിക്ക് അഭിപ്രായം പറയാനാകില്ല. അത് ടീം മാനേജ്മെന്റിന്റെ തീരുമാനമാണ്. കുല്‍ദീപ് തീര്‍ച്ചയായും മികച്ച ബൗളറാണ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ന് കളിക്കുന്നവരില്‍ ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍ അശ്വിന്‍ തന്നെയാണെന്നും അശ്വിന്റെ കരിയറിലെ കണക്കുകള്‍ തന്നെയാണ് ഇതിന് വലിയ തെളിവെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ മുരധീധരന്‍ പറഞ്ഞു.

അശ്വിന്റെ വിക്കറ്റ് നേട്ടം കൂടുതലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണെന്ന വാദത്തോടും യോജിക്കാനാകില്ല. എവിടെയാണോ കൂടുതല്‍ കളിക്കുന്നത് അവിടെ നിന്നായിരിക്കും സ്വാഭാവികമായും കൂടുതല്‍ വിക്കറ്റുകളും ലഭിക്കുകയെന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍ നിന്നായിരുന്നു തന്റെ കരിയറില്‍ നേടിയ 800 വിക്കറ്റകളില്‍ 500ല്‍ കൂടുതല്‍ വിക്കറ്റുകളുമെന്നും മുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button