KeralaLatest News

പാനിപൂരി കഴിച്ച വീട്ടമ്മയ്ക്ക് ഭക്ഷ്യവിഷബാധ ; അധികൃതർ നടപടിയെടുത്തു

തൃപ്പൂണിത്തുറ : പാനിപൂരി കഴിച്ച വീട്ടമ്മയ്ക്ക് ഭക്ഷ്യവിഷബാധയേറ്റു. തൃപ്പൂണിത്തുറ റിഫൈനറി റോഡിൽ താമസിക്കുന്ന ബിസിനസുകാരൻ മോഹനനും കുടുംബത്തിനുമാണ് ദുരനുഭവം. കിഴക്കേക്കോട്ടയിലെ ശീതളപാനീയക്കടയിൽ നിന്നാണ് ഇവർ പാനിപൂരി കഴിച്ചത്. വീട്ടുകാർ ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥാപനത്തിലെത്തി ഭക്ഷ്യവസ്തു പിടിച്ചടുത്തു.

ഇന്നലെ രാത്രി എട്ടോടെ ആയിരുന്നു സംഭവം. പാനിപൂരി രുചിച്ചു നോക്കിയപ്പോൾ തന്നെ ഭാര്യ ഛർദിച്ചു തുടങ്ങിയെന്നും പരാതി പറഞ്ഞപ്പോൾ സ്ഥാപനത്തിലുള്ളവർ തങ്ങളെ മോശമാക്കുന്ന വിധത്തിൽ സംസാരിച്ചെന്നും മോഹനൻ പറഞ്ഞു.ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വീട്ടമ്മയ്ക്കു കഴിക്കാൻ നൽകിയ പാനിപൂരി ഭക്ഷ്യയോഗ്യമല്ലെന്നും ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്നും ഓഫിസർ പറഞ്ഞു. കസ്റ്റഡിയിലെടുത്ത പാനിപൂരി ഫ്രീസറിൽ സൂക്ഷിച്ച ശേഷം നാളെ ലാബ് പരിശോധനയ്ക്കയയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button