ദുബായ് : ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് രണ്ടു കോടി നഷ്ടപരിഹാരം അനുവദിച്ചു. കോഴിക്കോട് സ്വദേശിയായ രഹന ജാസ്മിനാണ് തുക അനുവദിച്ചു. 2015 ല്‍ ദുബായ് മറീനാ മാളിന്റെ സമീപത്താണ് വാഹനാപകടത്തില്‍ രഹനയ്ക്കു ഗുരുതരമായ പരിക്കേറ്റത്. തലക്കും മുഖത്തും കണ്ണിനും ഗുരുതരമായ പരുക്കേറ്റ രഹനയെ അബോധാവസ്ഥയിലാണ് ദുബായ് റാഷിദ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
ഭര്‍ത്താവിന്റെ സുഹൃത്തിന്റെയും കുടുംബത്തിന്റെയും കൂടെ കാറിൽ പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മലയാളി യുവാവായിരുന്നു കാര്‍ ഓടിച്ചിരുന്നത്.രഹനയും ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യയും രണ്ടു വയസ്സുള്ള കുട്ടിയും കാറിന്റെ പിന്‍ സീറ്റിലായിരുന്നു. ഡ്രൈവറും പിന്‍സീറ്റിലുണ്ടായിരുന്ന രണ്ടു വയസ്സുള്ള കുട്ടിയും അപകടത്തില്‍ മരിക്കുകയും രഹനക്ക് ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു.
24 ദിവസം രഹന ദുബായ് റാഷിദ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു.ബോധം വീണ്ടു കിട്ടിയ ശേഷം പല ശസ്ത്രക്രിയകള്‍ക്കും രഹന വിധേയമായി. ചികിത്സപൂര്‍ത്തിയായ ശേഷം നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യാനായി ദുബായ് അല്‍ക്കബ്ബാന്‍ അഡ്വക്കേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായ അഡ്വ. ഷംസുദിന്‍ കരുനാഗപ്പള്ളിയുമായി ബന്ധപ്പെട്ടു വക്കാലത്ത് നല്‍കുകയായിരുന്നു.
Post Your Comments