ദേവികുളം സബ്കളക്ടര്‍ രേണു രാജിനെതിരെ എസ് രാജേന്ദ്രന്‍ എംഎല്‍ എ നടത്തിയ പരാമര്‍ശത്തില്‍ കേസ്. സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ ആണ് എംഎല്‍എ ക്കെതിരെ കേസെടുത്തിരിക്കുന്നത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസെന്നും റിപ്പോര്‍ട്ടുകള്‍
ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരെ അധിക്ഷേപകരമായി സംസാരിക്കേണ്ടി വന്നതില്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ഖേദമറിയിച്ചിരുന്നു . തന്‍റെ പരാമര്‍ശം സ്ത്രീ സൂഹത്തെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് എംഎല്‍എ അറിയിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് റവന്യു വകുപ്പിന്‍റെ എന്‍ ഒസി വേണമെന്നുളള കാര്യം അംഗികരിക്കാനാവില്ല. നിര്‍മ്മാണ പ്രവര്‍ത്തനം തുടരുമെന്ന നിലപാടില്‍ നിന്ന് വ്യതിചലിക്കുന്നില്ലെന്നും നിര്‍മ്മാണം നിര്‍ത്തി വെക്കില്ലെന്നും എംഎല്‍ എ വ്യക്തമാക്കിയിരുന്നു..
പഴയ മൂന്നാറിലെ മുതിരപ്പുഴയാറിന്‍റെ കരയില്‍ വ്യാവസായ കേന്ദ്രം നിര്‍മ്മിക്കുന്നതിനെ ചൊല്ലിയുണ്ടായ വിഷയത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ തന്‍റെ അഭിപ്രായം പറഞ്ഞിരുന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കി. ദേവികുളം സബ് കളക്ടര്‍ രേണു രാജിന്‍റെ നടപടി നിയമപരമായുളളതാണ് അവര്‍ക്കെതിരെ യാതൊരു അന്വേഷണത്തിന്‍റെയും ആവശ്യമില്ലെന്ന് മന്ത്രി അറിയിച്ചു. കോടതിവിധി അനുസരിച്ചുളള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം നിലപാട് അറിയിച്ചിരുന്നു.
Post Your Comments