നീണ്ട 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമായ യാത്രയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിങ്ങ് എട്ടാം തിയ്യതി ആയിരുന്നു. ഏറെനാളായി സിനിമ വ്യവസായത്തിന് തിരിച്ചടി നല്‍കുന്ന തമിഴ് റോക്കേഴ്‌സ് സൈറ്റ് തന്നെയാണ് യാത്രയും ഇന്റര്‍നെറ്റില്‍ എത്തിച്ചത്. നേരത്തെ, രജനികാന്ത് നായകനായ പേട്ടയുടെയും അജിത്തിന്റെ വിശ്വാസത്തിന്റെയും വ്യാജ പതിപ്പ് തമിഴ് റോക്കേഴ്‌സ് അപ്‌ലോഡ് ചെയ്തിരുന്നു.
വൈഎസ്ആര്‍ വിട വാങ്ങിയിട്ട് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മാനറിസങ്ങളും വേഷവും നോട്ടവും നടപ്പും എല്ലാം മമ്മൂട്ടി എന്ന പ്രതിഭാശാലിയിലൂടെ പുനര്‍ജനിച്ച ചിത്രമായിരുന്നു യാത്ര. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈ.എസ്.ആര്‍ നടത്തിയ പദയാത്രയാണ് യാത്ര സിനിമയുടെ പ്രധാന കഥാപശ്ചാത്തലം. 1992ല്‍ കെ. വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്വാതി കിരണ’ത്തിന് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കില്‍ സാന്നിധ്യമറിയിക്കുന്നത് യാത്രയിലൂടെയാണ്.
യുഎസ്, കാനഡ, ഓസ്‌ട്രേലിയ യുഎഇ, ഗള്‍ഫ്, തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ സ്വീകരണമാണ് ചിത്രത്തിനു ലഭിച്ചത്.യുഎസ് ബോക്‌സ്ഓഫിസില്‍ ഇതുവരെയുളള മമ്മൂട്ടിയുടെ ഏറ്റവും കരുത്തറ്റ പ്രകടനമാണ് യാത്ര. ആന്ധ്രപ്രദേശിലും തെലുങ്കാനയിലും വൈഎസ്ആര്‍ അനുയായികള്‍ യാത്ര ആഘോഷമാക്കുകയാണ്. മമ്മൂട്ടിയുടെ ഫ്‌ലെക്‌സില്‍ പാലാഭിഷേകം നടത്തിയും വന്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചും യാത്ര ചരിത്ര വിജയമാക്കാനുളള തയ്യാറെടുപ്പിലായിരുന്നു ആരാധകര്‍.കേരളത്തില്‍ ആദ്യദിനം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. 6.90 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യ ദിന (വേള്‍ഡ് വൈഡ്) കളക്ഷനെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ചില്ല സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments