കൊച്ചി: തന്നെ തമിഴ് മാത്രമല്ല തെലുങ്ക് സിനിമാ ലോകവും വല്ലാതെ സ്നേഹിക്കുന്നുവെന്ന് നടന്‍ ഹരീഷ് പേരടി. അദ്ദേഹത്തിന്റെ തെലുങ്ക് ചിത്രം മിഷന്‍ ഇംപോസിബിളിലെ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മിഷന്‍ ഇംപോസിബിളിന്റെ ഭാഗമാകുന്ന വിവരം നേരത്തെ ഹരീഷ് പേരടി ആരാധകരെ അറിയിച്ചിരുന്നു.
ബോളിവുഡ് നടി തപ്‌സി പന്നു തെലുങ്കിലേക്ക് തിരിച്ച് വരവ് നടത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടി തന്നെയാണ് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
പ്രിയപ്പെട്ട അമ്മ മലയാളമേ ഒരു പാട് നന്ദി…തമിഴ് മാത്രമല്ല തെലുങ്ക് സിനിമാലോകവും എന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ട്…എല്ലാത്തിനുകാരണം അക്ഷരം പഠിപ്പിച്ച അമ്മയാണ്…മലയാളമാണ്…
Post Your Comments