Latest NewsKerala

ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇയ്യക്കോട് ട്രൈബല്‍ സെറ്റില്‍മെന്‍റില്‍ തടത്തരികത്ത് വീട്ടില്‍ രാജപ്പന്‍ കാണിയുടെയും ലളിതയുടെയും മകന്‍ സുഭാഷ് (26) ആണ് മരിച്ചത്. യുവാവിനെ വീടിന് സമീപത്തെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  സുഭാഷിന്‍റെ വീടിന് സമീപത്തുള്ള വനത്തില്‍ തീപടര്‍ന്നത് അണയ്ക്കാനെത്തിയ വനപാലകരുമായി സുഭാഷും സഹോദരന്‍ സുരേഷും സുഹൃത്ത് ബിനുവും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

തീ കെടുത്താന്‍ ഇവര്‍ സഹായിച്ചില്ലെന്നും കാണികളായി നിന്നെന്നും വനപാലകര്‍ പറഞ്ഞു. രാത്രിയോടെ തീയണച്ച്‌ വനപാലകര്‍ തിരച്ചുപോവുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് ചതവുകള്‍ ഉണ്ടെന്നുംവിശദമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button