കൊല്‍ക്കത്ത : വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഭുരിപക്ഷം ലഭിക്കാന്‍ സാധ്യത കുറവാണെന്ന് തുറന്ന് സമ്മതിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാന്‍. ഭൂരിപക്ഷം ലഭിക്കുന്നതിന് ആവശ്യമായ 272 സീറ്റുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലഭിക്കണമെങ്കില്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കണമെന്നും അല്ലാത്ത പക്ഷം ഭുരിപക്ഷം ലഭിക്കാന്‍ സാധ്യത കുറവാണെന്നും ഇപ്പോള്‍ തങ്ങള്‍ മികച്ച മുന്നേറ്റം നടത്തുന്നുണ്ടെന്നും ഡെറിക് പറഞ്ഞു.
സീറ്റുകള്‍ നേടാന്‍ സഹായകരമായ വിഷയങ്ങള്‍ അജണ്ടയാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രദ്ധിക്കണം. ബിജെപിക്ക് 340 സീറ്റുകള്‍ ലഭിക്കുമെന്ന് പറയുന്നത് നടക്കാത്ത കാര്യമാണെന്നും എന്‍ഡിഎക്ക് 150 മുതല്‍ 160 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നും ഡെറിക് കൂട്ടിച്ചേര്‍ത്തു.
Post Your Comments