KeralaLatest News

ജാതിവിവേചനത്തിനിരയായ കോളനിയിലെ ദമ്പതികള്‍ക്ക് വീട്: വാക്ക് പാലിച്ച് സുരേഷ് ഗോപി

ഗോവിന്ദാപുരം: ഒന്നര വര്‍ഷം മു്മ്പ് നല്‍കിയ വാഗ്ദാനം പാലിച്ച് സുരേഷ് ഗോപി എം.പി. ജാതിവിവേചനത്തിന്റെ പേരില്‍ ദുരിതമനുഭവിച്ച പാലക്കാട് ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയില്‍ വീടു നിര്‍മിച്ചു നല്‍കിയാണ് അദ്ദേഹം വാഗാദാനം പാലിച്ചത്. വീരന്‍ കാളിയമ്മ ദമ്പതികള്‍ക്കാണ് വീട് ലഭിച്ചത്.

ജാതി,രാഷ്ട്രീയ വിവേചനത്തിന്റെ പേരില്‍ വലിയ പ്രിഷേധങ്ങളാണ് അംബേദ്കര്‍ കോളനിയില്‍ ഒന്നര വര്‍ഷം മുമ്പ് ഉണ്ടായത്. ഈ വിഷയത്തെ കുറിച്ച് മനസ്സിലാക്കാന്‍ അന്നവിടെ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഒരു കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കാമെന്ന് എം.പി വാഗ്ദാനം നല്‍കിയത.്

രണ്ടു മുറിയും ഹാളും അടുക്കളയും ചേര്‍ന്നതാണ് വീടാണ് സുരേഷ് ഗോപി നിര്‍മ്മിച്ചു നല്‍കിയത്. വീടിന്റെ തോക്കാല്‍ അദ്ദേഹം തന്നെ വീരനും കാളിയമ്മയ്ക്കും കൈമാറി. അതേസമയം കോളനിയിലെ ഒരു കുടുംബത്തിനു കൂടി വീടു വച്ച് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി നേതാക്കളും താക്കോല്‍ ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button